ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം 

വിനോദസഞ്ചാര ഭൂപടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടവുമായി തിരുവനന്തപുരം. പരിചിതമായ ഇടങ്ങൾ വിട്ട് പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ചാരികൾ നെഞ്ചോട് ചേർത്തിരിക്കുകയാണ് തിരുവനന്തപുരം നഗരത്തെ. ഗോവയ്ക്കും ജയ്പൂരിനും മുംബൈയ്ക്കുമെല്ലാം ബദലായി തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡ (Agoda) പുറത്തുവിട്ട ഏറ്റവും പുതിയ ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരമാണ് അന്താരാഷ്ട്ര സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇന്ത്യൻ ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മാറിയത്. 2024-ൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം, 2025-ൽ 22-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി ഇതോടെ തിരുവനന്തപുരം മാറി. കഴിഞ്ഞ രണ്ട് വർഷത്തെ അക്കമഡേഷൻ ബുക്കിംഗ് ഡാറ്റ താരതമ്യം ചെയ്താണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …