ചെന്നെ: വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് പി.ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗം തന്നെ പരാതിക്കാരിയായി എതിർപ്പുകൾ ഉന്നയിച്ചതിനെയും കോടതി എടുത്തു പറഞ്ഞിരുന്നു. അത്തരം പരാതികൾ സ്വീകരിക്കുന്നത് അപകടകരമായ ഒരു കീഴ് വഴക്കമാണെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ലഭ്ക്കുന്നതിന് കാലതാമസമുണ്ടായതിനാൽ ചിത്രത്തിൻ്റെ റിലീസ് വൈകിയിരുന്നു. ഇന്ത്യയിലും വിദേശ വിപണികളിലും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടും ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നിർമ്മാതാക്കൾ ഇതുവരെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ജന നായകൻ അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിലോ ജനുവരി 14 ന് പൊങ്കൽ റിലീസായോ പ്രദർശനത്തിനെത്തിയേക്കാമെന്നാണ്.
Prathinidhi Online