രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ; നടപടി പുതിയ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ. എം എൽ എ ക്കെതിരെ ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിലെത്തി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചത്. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക ചൂഷണം നടത്തിയതായും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതും. പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേ
സിൽ വിചാരണക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചെയ്തു.

കസ്റ്റഡ‍ിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും രാഹുലിൻ്റെ  അഭിഭാഷകൻ വ്യക്തമാക്കി. യൂണിഫോമിലെത്തിയ പോലീസ് സംഘം ഹോട്ടലിലെത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷം എംഎൽഎയുടെ റൂമിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം.

comments

Check Also

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി; യുവാവിന് ദാരുണാന്ത്യം

കാസര്‍ഗോഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ദാരുണാന്ത്യം. ആരിക്കാട് സ്വദേശി സന്തോഷ് (30)ആണ് മരിച്ചത്. തൂങ്ങി മരിക്കുന്നതായി …