ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വിമാന നിരക്കുകള്‍ താഴ്ന്നു. സാധാരണയായി തിരക്കുള്ള ഡിസംബര്‍ സാമ്പത്തിക പാദത്തിലാണ് നിരക്ക് കുത്തനെ താഴ്ന്നത് എന്നതും ശ്രദ്ധേയമാണ്. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതാണ് നിരക്ക് കുറയാനുള്ള പ്രധാന കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
എലാറ ക്യാപിറ്റലിന്റെ കണക്ക് പ്രകാരം ഡിസംബര്‍ പാദത്തില്‍ വിമാനയാത്ര നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കുന്നു. ഇതേ പാദത്തിലെ 2024ലെ ശരാശരി നിരക്ക് 5485 രൂപയായിരുന്നെങ്കില്‍ ഇത്തവണ ഇത് 5436 രൂപയിലേക്ക് താഴ്ന്നു. ആഭ്യന്തര യാത്ര വളര്‍ച്ച ഇതേ സാമ്പത്തിക പാദത്തില്‍ മൂന്ന് ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ജനുവരി 8നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മെട്രോ ഇതര നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് നിരക്ക് കുറവ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര വിമാന യാത്രയ്ക്ക് ഉയര്‍ന്ന തുക ഈടാക്കുന്നതാണ് ഡിമാന്റിലെ ഇടിവ് നല്കുന്ന സൂചനയെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ കുറവുണ്ടായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Prathinidhi Online