പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം

പാലക്കാട്: സ്ത്രീ ശാക്തീകരണത്തിന്റെ കരുത്ത് തെളിയിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ഊജജ്വല സമാപനം. ചാലിശ്ശേരിയിലെ പത്ത് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിനാളുകളാണ് കാണികളായത്. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയ മേളയില്‍ വിവിധ രുചി വൈവിധ്യം വിളമ്പിയ ഇന്ത്യന്‍ മെഗാ ഫുഡ് കോര്‍ട്ടായിരുന്നു മേളയിലെ മുഖ്യ ആകര്‍ഷണം. കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 250 പ്രദര്‍ശന വിപണന സ്റ്റാളുകളും സജീവമായിരുന്നു.

കര കൗശലവസ്തുക്കള്‍,ആഭരണങ്ങള്‍ തുണിത്തരങ്ങള്‍ ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനായി നിലയ്ക്കാത്ത ജന പ്രവാഹമായിരുന്നു. എല്ലാ ദിവസവും മൂന്ന് വേദികളിലായി കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും മേളയിലെ മറ്റൊരു ആകര്‍ഷണമായിരുന്നു. കുടുംബശ്രീ കലാകാരികളുടെ കലാപരിപാടികളും ജനഹൃദയങ്ങള്‍ കീഴടക്കി. വൈകുന്നേരങ്ങളിലെ വിവിധ സംസ്‌കാരിക സമ്മേനങ്ങളിലായി മന്ത്രിമാരും എംഎല്‍എമാരും പങ്കാളികളായി. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ വൈദഗദ്ധ്യം പുലര്‍ത്തിയ വരെ ആദരിക്കുന്ന ആദര സന്ധ്യയും ഉണ്ടായിരുന്നു. മേളയ്ക്ക് അനുബന്ധമായി ഫ്‌ളവര്‍ ഷോ, അമ്യുസ്‌മെന്റ് പാര്‍ക്ക്, പെറ്റ് ഷോ, പുസ്തകമേള എന്നിവയും സംഘടിപ്പിച്ചിരുന്നു.

പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാന്റ്, ത്രയ ദി മ്യൂസിക്കല്‍ ഫ്യൂഷന്‍, നവ്യ നടനം, റിമിടോമി ലൈവ് എന്നിവ വേദിയെ ഇളക്കിമറിച്ചു. പുഷ്പാവതി, ഡോ. ആര്‍എല്‍വി കൃഷ്ണന്‍ സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, ഗംഗാ തരംഗം എന്നിവയാലെല്ലാം സമ്പന്നമായിരുന്നു സാംസ്‌കാരിക സദസ്. ഷഹബാസ് അമന്‍ പാടുന്നു, ബിന്‍സിയും ഇമാമും അവതരിപ്പിച്ച സൂഫി മിസ്റ്റിക് സംഗീതം ചാലിശ്ശേരിക്ക് നവ്യാനുഭവമായി. സൂരജ് സന്തോഷ് ലൈവ് , സ്റ്റീഫന്‍ ദേവസ്സി സോളിഡ് ബാന്റ് ലൈവ്, സിത്താര കൃഷ്ണകുമാറിന്റെ മലബാറിക്കസ് പ്രോജക്ട് എന്നിവയും മേളയിലെ ആകര്‍ഷണമായിരുന്നു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …