ചെന്നൈ: നടന്‍ കമലഹാസന്റെ ചിത്രവും പേരും വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. കമലഹാസന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്നീ വിശേഷണം തുടങ്ങിയവ ഉള്‍പ്പെടുത്തി ചെന്നൈയിലെ ഒരു വാണിജ്യസ്ഥാപനം പരസ്യം നല്‍കിയിരുന്നു. കമ്പനിയുടെ ടീഷര്‍ട്ടുകളിലും ഷര്‍ട്ടുകളിലും അനുമതിയില്ലാതെയായിരുന്നു നടന്റെ പേരും മറ്റും ഉപയോഗിച്ചത്. ഇതിനെതിരെ കമലഹാസന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍.
തിങ്കളാഴ്ചയാണ് കോടതി വാദം കേട്ടത്. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഹരജിയില്‍ മറുപടി പറയാന്‍ ആരോപണവിധേയരായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കാര്‍ട്ടൂണുകളില്‍ കമലഹാസന്റെ ചിത്രം ഉപയോഗിക്കുന്നത് കോടതി വിലക്കിയിട്ടില്ല. കമലഹാസന്റെ പേരും ചിത്രവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ തുടര്‍വാദം ഫെബ്രുവരിയില്‍ നടക്കും.
Prathinidhi Online