മലമ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; വിവരമറിഞ്ഞിട്ടും മറച്ചുവച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പീഡനവിവരം പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. ഗുരുതര വീഴ്ച ഇവരുടെ ഭാഗത്ത് നിന്നുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെ പുറത്താക്കാന്‍ എഇഒ ശുപാര്‍ശ നല്‍കും. ഇതിന് പുറമേ സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം തുടങ്ങും.

സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ദിവസങ്ങളോളം വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ മാത്രമേ അധികൃതര്‍ പരാതി നല്‍കാന്‍ തയ്യാറായുള്ളൂ. ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …