പാലക്കാട്: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തതിന് പിതാവിനെ വെട്ടിക്കൊന്നു. തളികക്കല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ രാഹുല്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ പോലീസ് തിരയുകയാണ്. തന്റെ മകളുമായുള്ള രാഹുലിന്റെ ബന്ധത്തെ രാജാമണി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.
മകരവിളക്കുമായി ബന്ധപ്പെട്ട് ഉന്നതിയില്‍ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുല്‍ രാജാമണിയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മംഗലം ഡാം പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Prathinidhi Online