മുസ്ലിംങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക; സുപ്രീംകോടതിയില്‍ ഹരജിയുമായി സമസ്ത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൂടുന്നെന്നു കാണിച്ച് സുപ്രീംകോടതിയില്‍ ഹരജി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് കോടതിയെ സമീപിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലും സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് കാണിച്ച് കോടതിയലക്ഷ്യ ഹരജിയാണ് നല്‍കിയത്.

2018ലാണ് ആദ്യമായി ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തെഹ്‌സീന്‍ പൂനവാല കേസിലായിരുന്നു കോടതി ഇടപെടല്‍. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് സമസ്ത ചൂണ്ടിക്കാണിക്കുന്നത്. ഇതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹരജിയിലുണ്ട്. സമസ്തയ്ക്ക് വേണ്ടി അഡ്വ.പി.എസ് സുള്‍ഫിക്കര്‍ അലിയാണ് ഹരജി ഫയല്‍ ചെയ്തത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …