പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. കാലിന് അസുഖം ബാധിച്ചിരുന്ന ഇയാള്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പുറമേ ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായി കിടക്കുകയാണ്. ഭൂമി വില്‍പന നടത്തി ബാധ്യതകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കീടനാശിനി കുടിച്ച കാര്യം സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ പറഞ്ഞിരുന്നു. ഉടന്‍തന്നെ കുടുംബം ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹകരണ ബാങ്കില്‍ 8 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു ഗോപാലകൃഷ്ണന്. സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണന്‍ 2004-05 കാലഘട്ടത്തില്‍ അഗളി വൈസ് പ്രസിഡന്റായും 2005-10 കാലഘട്ടത്തില്‍ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിരുന്നു. നാല് മാസം മുന്‍പ് തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകളുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടണം. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ 1056, 0471-2552056).
Prathinidhi Online