പത്തനംതിട്ട: ജീവിച്ചിരിക്കുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍. പ്രമാടം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ ഗോപിനാഥന്‍ നായര്‍ക്കാണ് അസാധാരണമായ കത്ത് ലഭിച്ചത്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി ഗോപിനാഥന്റെ മരണ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി 3 ദിവസത്തിനുള്ളില്‍ പഞ്ചായത്തിലെത്താന്‍ നിര്‍ദേശിച്ചു കൊണ്ട് ഭാര്യയ്ക്കാണ് അധികൃതര്‍ കത്തയച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് കത്ത് ലഭിക്കുന്നത്. സംഭവം വിവാദമായതോടെ ഗോപിനാഥന്‍ നായര്‍ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍ ആരാണ് ഈ വിവരം അറിയിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണണെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Prathinidhi Online