എസ്‌ഐആര്‍: കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കി. ജനുവരി 30 വരെയാണ് സമയം നീട്ടിയത്. നേരത്തേ ഈ മാസം 22നായിരുന്നു രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സമയം നീട്ടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. വോട്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ നടപടികള്‍ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കിയതോടെ കേരളത്തിലെ എസ് ഐ ആറിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കാന്‍ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …