തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു; 4 വയസ്സുകാരന് ഗുരുതര പരിക്ക്

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നാലകത്ത് വീട്ടില്‍ നസീര്‍ ഖാന്‍ (63), ഭാര്യ സുഹറ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളായ സുല്‍ഫിയത്തിന്റെ നാലു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുല്‍ഫിയത്തിന്റെ ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കുട്ടിയുമായി സുല്‍ഫത്ത് വീടിന് പുറത്തെത്തിയതോടെയാണ് സംഭവത്തെ കുറിച്ച് നാട്ടുകാര്‍ അറിയുന്നത്.

അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ റാഫി കുടുംബത്തെ ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം. പോലീസെത്തിയപ്പോള്‍ വീട്ടില്‍ നിന്നും മുഹമ്മദ് റാഫി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി. റാഫി കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ദമ്പതികളുടെ വളര്‍ത്തു മകളാണ് സുല്‍ഫത്ത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …