കൊച്ചി: സ്വര്‍ണവിലയിലെ റെക്കോര്‍ഡ് മുന്നേറ്റം പിടികിട്ടാതെ മുന്നേറുന്നു. ഇന്ന് 3 തവണ വില വര്‍ധിച്ച് പവന് 1,10,400 രൂപയായി. ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 3160 രൂപ. ഗ്രാമിന് 13800 രൂപയിലെത്തി.
ജനുവരി തുടങ്ങിയതോടെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വൈകുന്നേരത്തോടെ 200 രൂപയും വര്‍ധിക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര സ്വര്‍ണവിലയും വര്‍ധിച്ച നിലയിലാണ്.
comments
Prathinidhi Online