കേരളത്തിന് 3 പുതിയ അമൃത് ഭാരത് ട്രെയിനുകള്‍; ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് സംസ്ഥാനത്തിന് പുതുതായി അനുവദിച്ച 3 അമൃത് ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും. ഇതില്‍ 2 ട്രെയിനുകള്‍ കോട്ടയം വഴിയാണ്.
തിരുവനന്തപുരം-താംബരം അമൃത് ഭാരത് (നാഗര്‍കോവില്‍, മധുര വഴി) ബുധനാഴ്ചകളില്‍ താംബരത്തു നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.
ചെര്‍ലാപ്പള്ളി (ഹൈദരാബാദ്)- തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത് ആണ് രണ്ടാമത്തെ ട്രെയിന്‍. ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് യാത്ര. മടക്കയാത്ര വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണ് സര്‍വീസ്.
നാഗര്‍കോവില്‍-മംഗളൂരു ജംങ്ഷന്‍ അമൃത് ഭാരത് ആണ് മൂന്നാമത്തെ ട്രെയിന്‍. ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. കോട്ടയം വഴിയാണ് സര്‍വീസ്.
Prathinidhi Online