ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% ത്തിലധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെ യ്യുന്നു. സംസ്ഥാനത്ത് ഭരണം വളരെ മോശമാണെന്ന് പറയുന്നത് 31 ശതമാനം പേ രും മോശമാണെന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്.
സർവേയിൽ പങ്കെടുത്ത 22 ശതമാനം ആളുകൾ വിഡി സതീശനയെയും 18 ശതമാനം പേർ പിണറായി വിജയനെയും 16 ശതമാനം ആളുകൾ കെ.കെ ശൈലജയെയും 14.5 ശതമാനം ആളുകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും പിന്തുണക്കുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടു നേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടു ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു.
Prathinidhi Online