കോഴിക്കോട്: അപകീർത്തിപ്പെടുത്ത വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷംജിത മുസ്തഫ റിമാൻഡിൽ. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷിംജിതയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും.
ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും വൈദ്യ പരിശോധന നടത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Prathinidhi Online