ശബരിമല സ്വർണക്കൊള്ള: ഇ.ഡി 1.3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇ.ഡി വെളിപ്പെടുത്തി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണത്തിൻ്റെ കട്ടികൾ പിടിച്ചെടുത്തെന്നും ഇ.ഡി അറിയിച്ചു. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇഡി റെയ്ഡ്.

സ്വർണ്ണം ചെമ്പാക്കിയ രേഖകളും റെയ്‌ഡില്‍ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ എ പത്മകുമാറിന്‍റെയും, മുരാരി ബാബുവിന്‍റെയും, ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദിന്‍റെ പരാമര്‍ശങ്ങള്‍ . നഷ്ടമായ ബാക്കി സ്വര്‍ണം എവിടെയെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കപ്പുറം കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …