യാത്രക്കാരെ ശല്യപ്പെടുത്തിയാല്‍ കര്‍ശന നടപടി; 139 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാം -റെയില്‍വേ

ചെന്നൈ: തീവണ്ടികളില്‍ യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് 139 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്്ച പരാതികള്‍ അറിയിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ പിഴയീടാക്കുമെന്നും ചെന്നൈ റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. 2025 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ യാത്രക്കാരെ ശല്യപ്പെടുത്തിയ 1784 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ നിന്ന് 82,100 രൂപ പിഴയീടാക്കിയിട്ടുണ്ട്. സ്ത്രീകളുടെ കോച്ചില്‍ യാത്ര ചെയ്ത 868 പുരുഷന്മാരില്‍ നിന്നായി 2.80 ലക്ഷം രൂപയും ഈടാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വലിച്ചെറിഞ്ഞ 2783 പേരില്‍ നിന്നായി 28.51 ലക്ഷം പിഴയായി വാങ്ങിയെന്നും റെയില്‍വേ അറിയിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …