പാലക്കാട്: പുതുക്കോട് ചൂലിപ്പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂലിപ്പാടം സ്വദേശി റാഫിയെ (27) ആണ് തോട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിങ് കഴിഞ്ഞ് വീട്ടില്‍ വന്ന റാഫി തോട്ടിലേക്ക് പോയതായി ബന്ധുക്കള്‍ പറയുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് തോടിന്റെ കരയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ഷോക്കേറ്റ് മരിച്ചെന്നാണ് സംശയം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല പരിശോധനകള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Prathinidhi Online