ഐ ടി ഐയിൽ ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ താല്‍ക്കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 27 രാവിലെ 11 ന് ഓഫീസില്‍ വെച്ച് നടക്കും. എസ്.എസ്.എല്‍.സി അല്ലേങ്കില്‍ തത്തുല്യ യോഗ്യതയും ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ബിടെകുമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924296516.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …