തിരുവനന്തപുരം: പാഠപുസ്തകങ്ങൾക്കപ്പുറം മണ്ണിനേയും കൃഷിയേയും നേരിട്ട് അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരവുമായി എത്തിയിരിക്കയാണ് ഹോർട്ടി കൾച്ചർ മിഷൻ. സംസ്ഥാനത്തുടനീളം 4500 പച്ചക്കറി പോഷകത്തോട്ടങ്ങളാണ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂണിറ്റുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. പ്രകൃതിയുമായി കൂടുതൽ അടുപ്പമുണ്ടാക്കുക, ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക, ക്യാമ്പസുകളിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ പ്രവണതകളിൽ നിന്ന് കുട്ടികളെ അകറ്റുക തുടങ്ങിയ സാമൂഹിക ഇടപെടലുക ളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിവകുപ്പിന്റെ “പോഷക സമൃദ്ധി മിഷൻ” പദ്ധതിയുടെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന “രാഷ്ട്രീയ കൃഷിവികാസ് യോജന – പച്ചക്കറി പോഷകത്തോട്ട പദ്ധതി”യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പെയിൻ. 10 സെൻ്റ് കൃഷിയിടമെങ്കിലുമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കുക. ഒരു സ്ഥാപനത്തിന് 5 യൂണിറ്റ് വരെ അനുവദിക്കും. വിത്തുകളും സൗജന്യമായി വിതരണം ചെയ്യും.
പദ്ധതിക്ക് നേതൃത്വം നൽകാൻ അധ്യാപകരുടേയും മാനേജ്മെൻ്റ് പ്രതിനിധികളുടെയും കൂട്ടായ്മ രൂപീകരിക്കും. ഫെബ്രുവരിയിൽ പദ്ധതി തുടങ്ങും.
Prathinidhi Online