പ്രസംഗിക്കുന്നതിനിടെ തളർന്നു വീണു; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആശുപത്രിയിൽ

കണ്ണൂർ: റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. സ്റ്റേജിൽ തളർന്നു വീണ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. വീഴാൻ പോയ മന്ത്രിയെ ആളുകൾ താങ്ങിപ്പിടിക്കുകയായിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് സമയം സ്റ്റേജിനടുത്ത് വിശ്രമിച്ചതിന് ശേഷമാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …