ഉപഭോക്താക്കൾക്ക് ആശ്വാസകരമല്ലാത്ത വാർത്തയാണ് വാട്സ്ആപ്പിൽ നിന്ന് പുതുതായി പുറത്തു വരുന്നത്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പണം നൽകേണ്ടി വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പിനെ പുതിയ പതിപ്പ് 2.26.3.9 കോഡ് പരിശോധിച്ചപ്പോൾ സ്റ്റാറ്റസിൽ നിന്നും ചാനലുകളിൽ നിന്നും പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ മോഡലിനെക്കുറിച്ച് സൂചന നൽകുന്ന പുതിയ സ്ട്രിംഗുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പരസ്യരഹിത സബ്സ്ക്രിപ്ഷനുമായി കമ്പനി മുന്നോട്ട് പോകുന്നതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം, മെറ്റാ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്റ്റാറ്റസ്, ചാനൽ വിഭാഗങ്ങളിൽ പരസ്യങ്ങൾ പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഉപഭേ ക്താക്കളിൽ നിന്ന് കമ്പനി തിരിച്ചടി നേരിട്ടു.
Prathinidhi Online