പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ ജയിൽ മോചിതനാകും. നിലവിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലാണ് രാഹുൽ.
പ്രതിഭാഗം ഹാജരാക്കിയ തെളിവുകളുടേയും പോലീസിന്റെ തെളിവെടുപ്പുകൾ പൂർത്തിയായതും കണക്കിലെടുത്താണ് ജാമ്യമെന്നാണ് സൂചന. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്.
Prathinidhi Online