നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. നാട്ടുകാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് സൗത്ത് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം നിലവിലുണ്ടെന്നും ഇത് ജനത്തിന്റെ ശ്രദ്ധയില്‍ പെടുത്താനായാണ് വേറിട്ട നടപടി സ്വീകരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുള്ളുവെന്നും പോലീസ് അറിയിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …