തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ നടപ്പാത കയ്യേറി ഫ്ളക്സും കൊടിതോരണങ്ങളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. തിരുവനന്തപുരം കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ജി.ഷൈനിയെ ആണ് സ്ഥാനം മാറ്റിയത്. കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം. നിലവില്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്ന പി.അനില്‍ കുമാറാണ് പുതിയ റവന്യു ഓഫീസര്‍. കോര്‍പറേഷന്റെ അനുമതിയില്ലാതെ മോദിയുടെ ഫ്ളക്സുകളും ബാനറുകളും മറ്റ് പ്രദര്‍ശന ബോര്‍ഡുകളും നടപ്പാതകളില്‍ സ്ഥാപിച്ചതിന് ബിജെപി ജില്ലാ ഓഫീസിന് 19.97 ലക്ഷം രൂപയാണ് റവന്യൂ ഓഫീസര്‍ പിഴയിട്ടത്. ഇതിന്റെ പ്രതികാര നടപടിയായാണ് സ്ഥലംമാറ്റമെന്നാണ് വിമര്‍ശനം.
റവന്യൂ ഓഫീസര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്പറേഷന് സെക്രട്ടറി പിഴ നോട്ടീസ് തയ്യാറാക്കുന്നത്. ബിജെപി ജില്ല കമ്മിറ്റിക്ക് ബിജെപി ഭരിക്കുന്ന കോര്പറേഷന് പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു. കോര്‍പറേഷനിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 8 പേരെ പുതുതായി സ്ഥലം മാറ്റിയിട്ടുണ്ട്.
Prathinidhi Online