എൻഡിഎ പ്രവേശം: മുതലമടയിലെ ട്വന്റി ട്വന്റിയിൽ കൂട്ട രാജി

പാലക്കാട്: മുതലമടയിലെ ട്വൻറി ട്വൻറിയിൽ നിന്ന് കൂട്ട രാജി. എന്‍ ഡി എയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിവെച്ചത്. മുതലമടയിലെ ജനകീയ വികസന മുന്നണി നേരത്തെ ട്വന്റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ ട്വന്റി -20യില്‍ നിന്നു രാജിവെച്ച് ജനകീയ വികസന മുന്നണിയായി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബ് പ്രവർത്തകരോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് എൻ ഡി എ യിൽ ചേർന്നതെന്ന് രാജിവെച്ച പ്രവർത്തകരുടെ ആക്ഷേപം. മുതലമടയിൽ ചേർന്ന ജനകീയ മുന്നണിയുടെ യോഗം പാർട്ടിയുടെ എൻഡിഎ ലയനം അസാധുവായി പ്രഖ്യാപിച്ചു. നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനകീയ മുന്നണിയുടെ പ്രവർത്തകരും ട്വൻറി ട്വൻറിയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. 50 ഓളം പേരാണ് പാർട്ടിയിൽ നിന്ന് പുറത്തു പോയത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …