തിരുവനന്തപുരം: എസ്ഐആറില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാനായി ഇതുവരെ അപേക്ഷിച്ചത്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. നേരത്തേ ഈ മാസം 22 വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടി നല്‍കിയത്.
37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും പട്ടികയില്‍ പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളവരുമാണ് രേഖ നല്‍കേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും ശേഷം ഇന്നലെ വരെ 9,868 പേരാണ് പത്രികയില്‍ നിന്ന് പുറത്തായത്.
Prathinidhi Online