ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നത് ശബരിമലയില്‍ വച്ചാണെന്നും നിരവധി തവണ പൂജകള്‍ ചെയ്യാനായി പോറ്റി വീട്ടിലെത്തിയിരുന്നെന്നും ജയറാം മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പിനെ കുറിച്ചോ അറിയില്ലായിരുന്നു. കട്ടിളപ്പാളി സ്മാര്‍ട്ട് ക്രിയേഷനില്‍ വച്ച് പൂജിച്ചപ്പോള്‍ പോറ്റി വിളിച്ചതിന്റെ പുറത്ത് പങ്കെടുത്തിരുന്നു എന്നാണ് ജയറാം മൊഴി നല്‍കിയത്.
വാതില്‍പാളികള്‍ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും നടന്‍ പങ്കെടുത്തിരുന്നു. കേസില്‍ നടന്‍ സാക്ഷിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ ഇന്ന് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചേക്കും. ഇദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച 90 ദിവസം പൂര്‍ത്തിയായിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും ഇയാള്‍ പ്രതിയാണ്. ഒരേ ദിവസമാണ് രണ്ട് കേസിലും ഇയാളെ അറസ്റ്റ് ചെയ്തത്.
Prathinidhi Online