പാലക്കാട്: ജില്ലയില്‍ 2025- 26 വര്‍ഷത്തില്‍ മികച്ച ജന്തു ക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടക്കം ഫെബ്രുവരി നാലിനുള്ളില്‍ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ നല്‍കണം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും ഒരു വ്യക്തി/ സംഘടനയ്ക്ക് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. അപേക്ഷാ ഫോമിന് അതത് പ്രദേശത്തെ മൃഗാശുപത്രിയില്‍ നിന്ന് ലഭിക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
Prathinidhi Online