നാളെ മുതല്‍ സിഗരറ്റിന് വിലകൂടും; നീളമനുസരിച്ച് വില വര്‍ദ്ധന

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനുള്‍പ്പെടെ നാളെ മുതല്‍ വില വര്‍ദ്ധിക്കും. സിഗരറ്റിന്റെ നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധിക്കാനാണ് സാധ്യത. 65 മില്ലി മീറ്ററിന് താഴെയുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളിലുള്ളവയ്ക്ക് 30 ശതമാനം വരെയും വില വര്‍ദ്ധിച്ചേക്കും.

സിഗരറ്റിന് രാജ്യത്ത് ചില്ലറ വിലയുടെ ശരാശരി 53 ശതമാനം നികുതി നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കാനായി ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. രാജ്യത്ത് ഇതുവരെ 28 ശതമാനമായിരുന്നു സിഗരറ്റിന്റെ ജി.എസ്.ടി. ഇതിനു പുറമേ ജി.എസ്.ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, എക്‌സൈസ് തീരുവ എന്നിവയെല്ലാം ചുമത്തുന്നുണ്ട്.ഇതില്‍ നഷ്ടപരിഹാര സെസ് പുതുതായി ഒഴിവാക്കിയിട്ടുണ്ട്. പകരം ജി.എസ്.ടി 40 ശതമാനായി ഉയര്‍ത്തി. എക്‌സൈസ് തീരുവയും വര്‍ദ്ധിപ്പിക്കും.

comments

Check Also

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവച്ച് മരിച്ചു

ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് …