മള്‍ട്ടിപ്ലക്‌സുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍

കൊച്ചി: മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പുറത്തു നിന്നുള്ള ഭക്ഷണ വസ്തുക്കളും പാനീയങ്ങളും മള്‍ട്ടിപ്ലെക്‌സുകളില്‍ നിലവില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് കുടിവെള്ളം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചത്.

പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാണിച്ചും കോഴിക്കോട് സ്വദേശിയായ ഐ ശ്രീകാന്താണ് പരാതി നല്‍കിയത്. തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

comments

Check Also

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ചോദ്യം …

Leave a Reply

Your email address will not be published. Required fields are marked *