20രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക്

പാലക്കാട്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുക എന്നത് യാത്രയിലുടനീളം സാധാരണക്കാര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് ദക്ഷിണ റെയില്‍വേ ആവിഷ്‌കരിച്ച് ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവ പദ്ധതി വഴി സ്റ്റേഷനുകളില്‍ വിതരണം ചെയ്യാനാണ് റെയില്‍വേ ആലോചിക്കുന്നത്.

നിലവില്‍ തിരഞ്ഞെടുത്ത 27 സ്റ്റേഷനുകളില്‍ പദ്ധതി പ്രകാരം ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ചെന്നെ സെന്‍ട്രല്‍, തിരുച്ചിറപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ സൗകര്യം ലഭ്യമാണ്. ഇതിനു പുറമെ താല്‍ക്കാലിക സ്റ്റാളുകളും തിരക്കുള്ള സ്റ്റേഷനുകളില്‍ തയ്യാറാക്കിയിരുന്നു. സ്‌റ്റേഷനുകളിലെ പ്രത്യേക സ്റ്റാളുകള്‍ വഴിയാണ് ഭക്ഷണ വിതരണം. ജനതാ ഖാന വന്‍ ഹിറ്റായതോടെയാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്റ്റ്’ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ‘ജനതാ ഖാന’ റെയില്‍വേ അവതരിപ്പിച്ചത്. നിലവില്‍ പദ്ധതി പ്രകാരം പൂരിയും കറിയുമാണ് വിതരണം ചെയ്യുന്നത്.

 

 

comments

Check Also

ലോകത്തിലെ ഏറ്റവും വിലകൂടിയ മീന്‍ വിറ്റുപോയത് 29 കോടിക്ക്

ഒരു മീനിന് എത്ര രൂപ വിലയുണ്ടാകും? മലയാളികളെ സംബന്ധിച്ച് ഏറ്റവും വിലകൂടിയ മീനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അയക്കൂറയും ആവോലിയുമെല്ലാമാണ്. ഇവയാകട്ടെ …

Leave a Reply

Your email address will not be published. Required fields are marked *