കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു

കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 പേര്‍ ആശുപത്രി വിട്ടു.

അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. കാരൂരിലേത് ആസൂത്രിത ദുരന്തമാണെന്ന് വിജയ് ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അശ്രദ്ധമൂലമുണ്ടായ മനുഷ്യ നിര്‍മ്മിത ദുരന്തമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മരിച്ചവര്‍ക്ക് ടിവികെ 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷവും നല്‍കും. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്ക 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …

Leave a Reply

Your email address will not be published. Required fields are marked *