പട്ടാമ്പി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. അടുത്ത ശനിയാഴ്ച കേന്ദ്രത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി വിദഗ്ദ സംഘമെത്തും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍തന്നെ കേന്ദ്രം രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു എന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.
എംഎല്‍എ ഫണ്ടില്‍ നിന്നു 1.23 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഡയാലിസിസിന് രണ്ട് ഷിഫ്റ്റുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത് രോഗികളുടെ മുന്‍ഗണനാ ക്രമമനുസരിച്ചാണ് ഡയാലിസിസിന് സൗകര്യം നല്‍കുക. കൂടുതല്‍ യന്ത്രങ്ങളും സൗകര്യങ്ങളും അടുത്ത ഘട്ടത്തില്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്.
Prathinidhi Online