ഊട്ടി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിലെ കാന്റീനില്‍ പുലിയെത്തി. പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് ഓടിക്കയറിയ പുലിയെക്കണ്ട് ജീവനക്കാരന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈലാട് എസ്റ്റേറ്റിലെ കാന്റീനില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പൂച്ച ഓടുന്നതിനിടയ്ക്ക് അത്ഭുതകരമായാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. ജീവനക്കാരന്‍ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
comments
Prathinidhi Online