വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഗുവാഹട്ടി: വനിത ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജയം. മഴകാരണം 47 ഓവറായി മത്സരം കുറച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി.

ദീപ്തി ശര്‍മ്മയാണ് (57) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ദീപ്തി അര്‍ധ സെഞ്ച്വറി നേടുകയും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. അമന്‍ജോത് 57 റണ്‍സെടുത്തു. സ്‌നേഹ റാണ (28) റണ്‍സെടുക്കുകയും (15 പന്തില്‍)രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35) എന്നിവരാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. രണവീര 4 വിക്കറ്റെടുത്തു.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …