നീലഗിരിയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍: തമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. രാജേഷ് (52) ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാജേഷ്.

രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും ഓട്ടോറിക്ഷ ഡ്രൈവറും തലനാരിഴക്ക് രക്ഷപ്പെട്ടു.

comments

Check Also

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് …