വയനാട്ടിൽ ചെറുപുഴകളിൽ ചീങ്കണ്ണികളും  മുതലകളും എണ്ണം കൂടി ;  നാട്ടുകാര്‍ ഭീതിയിൽ

കൽപ്പറ്റ: പുഴയില്‍ വെള്ളം താഴ്‌ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴികളായ ചെറുപുഴകളില്‍ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണം കൂടി. ചെറിയ പുഴകളുടെ മണല്‍ത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത്‌ പതിവായി. മാലിന്യം വ്യാപകമായി പുഴകളില്‍ തള്ളുന്ന ഭാഗങ്ങളിലാണു ചീങ്കണ്ണികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌.

പനമരം, കബനി, കാവടം, വെണ്ണിയോട്‌ പുഴകളിലാണ്‌ മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്‌.  ഇവയെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …