അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

അതിരപ്പിള്ളി: അതിരപ്പിള്ളി കാട്ടാനക്കൂട്ടം നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വാച്ചുമരത്ത് നിര്‍ത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് ആക്രമണത്തില്‍ തകര്‍ന്നത്. അങ്കമാലി സ്വദേശികള്‍ ഇന്നലെ രാത്രിയില്‍ അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറക്ക് പോവുന്നതിനിടയിലാണ് കാര്‍ കേടാവുന്നത്. തുടര്‍ന്ന് പ്രദേശത്ത് വാഹനം നിര്‍ത്തിയിടുകയും മറ്റൊരു വാഹനത്തില്‍ അതിരപ്പള്ളിക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ആളുകളെത്തിയപ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ അതിരപ്പള്ളിയിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് എഞ്ചിന്‍ തകരാറിലായ ഒരു വാന്‍ കാട്ടാന തകര്‍ത്തിരുന്നു. വാഹനത്തില്‍ ആളില്ലാത്തതിനാല്‍ അന്നും കൂടുതല്‍ അപകടമുണ്ടായില്ല.

comments

Check Also

5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് പൊള്ളലേല്‍പ്പിച്ചു

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചെന്ന കാരണത്താല്‍ 5 വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത …