മണ്ണാര്‍ക്കാട്: സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിനിടെ യുവാവിന് നേരെ ആസിഡാക്രമണം. വരോട് സ്വദേശി അന്‍സിലാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊമ്പ്ര വടക്കേകര എടത്തൊടി വീട്ടില്‍ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊമ്പ്ര സ്വദേശി വിശ്വജിത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം അന്‍സിലും സുഹൃത്തുക്കളും വിശ്വജിത്തിന്റെ കുടുംബ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കെത്തിയ സമീപത്തെ വീട്ടിലെ താമസക്കാരനായ ശ്രീകുമാര്‍ എന്ന കുട്ടാപ്പി യുവാക്കളോട് തട്ടിക്കയറുകയും കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് എറിയുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
Prathinidhi Online