കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് വിധി പറയുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിലെത്തിയിട്ടുണ്ട്. വിധി കേള്‍ക്കാന്‍ പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ കോടതിയിലെത്താമെന്ന നിഗമനത്തില്‍ കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.
comments
Prathinidhi Online