21കാരി അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിച്ചു? സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം; പരാതി നല്‍കി പാലക്കാടിന്റെ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 , 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജ്യോതി ഉപാധ്യായയ്ക്ക് എതിരെയാണ് ആരോപണം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസ്സാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാലക്കാടിന്റെ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നു. ഇതോടെ മത്സര ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കിയതെന്നാണ് പുല്ലൂരാംപാറ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ആധാര്‍ കാര്‍ഡ് വെച്ചാണ് സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തതെന്നും 2007ലാണ് കുട്ടി ജനിച്ചതെന്നാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഇ) വെബ്‌സൈറ്റില്‍ ആര്‍ക്കു വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. കുട്ടിയേയും കോച്ചിനേയും വിശ്വസിച്ചെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

യുപി സ്വദേശിനിയായ ജ്യോതിയെ യുപിയില്‍ നിന്നു തന്നെയുള്ള ഒരു കോച്ചാണ് പുല്ലൂരാംപാറ സ്‌കൂളിലെ കായാകാധ്യാപകനായ അനന്ദുവിന് പരിചയപ്പെടുത്തുന്നത്. അഞ്ചാംക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ ജ്യോതിക്ക് സ്‌കൂളില്‍ എട്ടാംക്ലാസില്‍ നേരിട്ട് പ്രവേശനം നല്‍കുകയായിരുന്നു. നിലവില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ജ്യോതി. എഎഫ്ഇയുടെ വെബ്‌സൈറ്റ് പ്രകാരം ജ്യോതിയുടെ പ്രായം 21 വര്‍ഷവും 5 മാസവുമാണ്. 2004 ആണ് ജനന വര്‍ഷമായി രേഖപ്പെടുത്തിയിരിക്കുന്നത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …