കുട്ടികൾ കുറഞ്ഞു; എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്താവുന്നത് 500 ൽ അധികം അധ്യാപകർ

തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽനിന്ന്‌ പുറത്തായത് അഞ്ഞൂറിലേറെ അധ്യാപകർ. സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടമുണ്ടായാൽ അധ്യാപകർക്ക് സർക്കാരിൻ്റെ സംരക്ഷണം ലഭിക്കും. ജോലി സംരക്ഷിക്കാനായി പുനർ  വിന്യസിക്കുകയും ചെയ്യും. എന്നാൽ എയ്ഡഡ് അധ്യാപകർക്ക് ഈ സംരക്ഷണം ലഭിക്കില്ല.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തരത്തിൽ പുറത്തു പോകുന്നത് 511 അധ്യാപകരാണ്. അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക സംഘടനകളിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നെങ്കിലും സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. സ്കൂളുകളിൽ പ്രഥാനാധ്യാപകരെ നിയമിക്കുമ്പോൾ ആ ഒഴിവിൽ ഒരു അധ്യാപകനെ നിയമിക്കാം. ഇത്തരത്തിൽ 1000 ത്തോളം ഒഴിവുകൾ സംസ്ഥാനത്തുണ്ട്. എന്നാൽ ഈ സീറ്റുകളിലൊന്നും നിയമനം നടന്നിട്ടില്ല.

 

comments

Check Also

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ …