തൊഴിൽ സുരക്ഷിത്വമില്ല; പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA യുടെ പ്രതിഷേധം

പാലക്കാട്: സർക്കാർ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA (ഓൾ കേരള  ലൈസൻസ്ഡ് ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ കോൺട്രാക്ടേഴ്സ്) അംഗങ്ങൾ പ്രതിഷേധിക്കുന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കാമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചുകൊണ്ടാാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള 5000 പ്രതിഷേധ കത്തുകൾ മുഖ്യമന്ത്രിക്ക് അയക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു.

സംഘടന പ്രതിനിധികൾ മുഖ്യമന്ത്രിക്ക്ക 500 കത്തുകൾ അയച്ച് പ്രതിഷേധിക്കുന്നു

​”വാക്ക് പാലിക്കാത്ത വകുപ്പ് മന്ത്രി രാജിവെക്കുക!” എന്നെഴുതിയ പ്ലക്കാർഡുകളും കറുത്ത ബാഡ്ജും ധരിച്ചാണ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.

AKLWA സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തിലുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് കെ. മുഹമ്മദ് റഫീഖ്, വൈസ്പ്രസിഡൻ്റ് കെ. കലാധരൻ, ജില്ലാ സെക്രട്ടറി
പി.കെ. ശ്രീനിവാസ നാരായണൻ, ജില്ലാ ട്രഷറർ വി. മോഹനൻ, താലൂക്ക് പ്രസിഡൻ്റ്
​കെ.എം. യാസർ അലികാൻ, താലൂക്ക് സെക്രട്ടറി രതീഷ് പി.എസ്, താലൂക്ക് ട്രഷറർ
​കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന തലത്തിൽ ശക്തമായ പ്രഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ മുഹമ്മദ് റഫീഖ് പറഞ്ഞു.

സംഘടന ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:

  • വൈദ്യുതി മന്ത്രിയുടെ രാജി: ലൈസൻസ്ഡ് തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം ലംഘിച്ച വൈദ്യുതി വകുപ്പ് മന്ത്രി രാജിവെക്കുക.
  • നിയമപരമായ സംരക്ഷണം: ലൈസൻസ് ഇല്ലാത്ത സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കുന്നത് നിയമം മൂലം കർശനമായി തടയണം. ഇത് പൊതുജന സുരക്ഷയ്ക്ക് അനിവാര്യമാണ്.
  • ​PSC നിയമനങ്ങളിൽ മുൻഗണന: KSEBL ഉൾപ്പെടെയുള്ള സർക്കാർ നിയമനങ്ങളിൽ, ലൈസൻസ്ഡ് ഇലക്ട്രിക്കൽ ലൈസൻസുകൾ ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകണം.
  • ​C ക്ലാസ് ലൈസൻസ് പരിധി വർദ്ധന: C ക്ലാസ് ലൈസൻസിൻ്റെ പരിധി ഉടൻ വർദ്ധിപ്പിക്കുക.
  • ​സോളാർ/EV ജോലികൾ C ക്ലാസിൽ: സോളാർ LT ഇൻസ്റ്റാളേഷനുകളും EV ചാർജിംഗ് ഇൻസ്റ്റാളേഷനുകളും C ക്ലാസ് ലൈസൻസ് പരിധിയിൽ ഉൾപ്പെടുത്തണം.

സംഘടന നൽകിയ 5000 കത്തുകൾക്ക്, ഉടനടി ഔദ്യോഗിക മറുപടി ലഭിച്ചില്ലെങ്കിൽ, ലൈസൻസ്ഡ് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് കടുത്ത നിസ്സഹകരണ സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇലക്ട്രിക്കൽ സേവനങ്ങൾ തടസ്സപ്പെട്ട് സംസ്ഥാനം ‘ഇരുട്ടിലായാൽ’ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിന് മാത്രമായിരിക്കും.” –
സംസ്ഥാന പ്രെസിഡൻഡ് k മുഹമ്മദ്റഫീഖ് മുന്നറിയിപ്പ് നൽകി.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …