പാലക്കാട്: നഗരത്തില്‍ ഇനി മുതല്‍ 24 മണിക്കൂറും കുടിവെള്ളം ലഭിക്കും. മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കാനായി രൂപീകരിച്ച അമൃത് പദ്ധതിക്കാണ് തുടക്കമാകുന്നത്. സംസ്ഥാനത്തെ 10 നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതില്‍ ആദ്യം പാലക്കാട് നഗരസഭയിലാണ് നടപ്പിലാക്കുക.പരീക്ഷണാര്‍ത്ഥം 24, 25, 26, 27 വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ 7 കോടി രൂപ കൂടി കണ്ടെത്തി പദ്ധതി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കും.
പുതിയ പദ്ധതി പ്രകാരം വീടുകളില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കേണ്ട ആവശ്യമില്ല. മുഴുവന്‍ സമയവും ശുദ്ധീകരിച്ച കുടിവെള്ളം നേരിട്ട് പൈപ്പില്‍ നിന്നെടുത്ത് ഉപയോഗിക്കാം. പഴയ കുന്നത്തൂര്‍മേട് സൗത്ത് (24), ചിറക്കാട് (25), കേനാത്തുപറമ്പ് (26), മണപ്പുള്ളിക്കാവ് (28) എന്നീ വാര്‍ഡുകളിലാണ് കുടിവെള്ളമെത്തുക.
Prathinidhi Online