ലഹരിക്കെതിരെ ‘വരയുത്സവം’: തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരെ വരയുത്സവം 2026 ജലച്ഛായ ചിത്രരചന മത്സരം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ലഹരിയെ ഉന്മൂലനം ചെയ്യാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും കല അതിനൊരായുധമാണെന്നും മന്ത്രി പറഞ്ഞു.

വട്ടേനാട് ജി എൽ പി സ്കൂളിൽ നടന്ന വരയുത്സവത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ സന്ദേശമുയർത്തുന്ന ചിത്രങ്ങൾ ക്യാൻവാസിലാക്കി. അമ്പതോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ ടി കെ നാരായണദാസ്, പി എം വാസുദേവൻ,ചിത്രകാരൻ ഗോപു പട്ടിത്തറ ചിത്രകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.

comments

Check Also

മാലിന്യത്തിൽ നിന്ന് സൗന്ദര്യക്കൂട്ടുകൾ; സരസ് മേളയിൽ വിസ്മയം തീർത്ത് ഗീത

പാലക്കാട്: മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി ശ്രദ്ധ നേടുകയാണ് സംരംഭകയായ ഗീത. ക്ഷേത്രങ്ങളിൽ പൂജ കഴിഞ്ഞ് നീക്കം ചെയ്യുന്ന പുഷ്പങ്ങളും …