സി-ഡിറ്റില്‍ മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

Lസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് (C-DIT) നടത്തുന്ന വിവിധ ദൃശ്യമാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ് എന്നീ ഡിപ്ലോമ കോഴ്സുകള്‍ക്കും, വിഡിയോഗ്രാഫി, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കുമാണ് അപേക്ഷിക്കേണ്ടത്. കെ-ഡിസ്‌കിന് (K-DISC) കീഴിലുള്ള കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ (KKEM) കീഴില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും ലഭിക്കും.

ഫോട്ടോഗ്രാഫി, വിഡിയോ എഡിറ്റിങ്, ഫിലിം-ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്‌സ് ആന്‍ഡ് ആനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രിയേഷന്‍ തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ തൊഴില്‍സാധ്യതകള്‍ ഉറപ്പാക്കുന്ന രീതിയിലാണ് സി-ഡിറ്റ് കോഴ്സുകള്‍ ഒരുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547720167

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …