അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

പാലക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്താമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വെച്ച് ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. അതാതു വിഷയങ്ങളില്‍ ബിരുദവും ബി എഡുമാണ് പത്താം ക്ലാസ് തുല്യതയ്ക്കുള്ള യോഗ്യത. അതാത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും, ബി എഡും സെറ്റുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യത ക്ലാസുകള്‍ക്കുള്ള യോഗ്യത.

ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ നടക്കുന്നത്. സന്നദ്ധ സേവനത്തില്‍ താല്പര്യമുള്ള അധ്യാപകര്‍ സമ്മത പത്രം നല്‍കിയാല്‍ സന്നദ്ധ അധ്യാപകരായി പരിഗണിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ നവംബര്‍ പത്തിനകം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത് പാലക്കാട് – 678001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ നല്‍കണം. ഫോണ്‍: 0491 2505179.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …